defender car price സാങ്കേതിക തകരാറിനെ തുടർന്ന് യുഎഇയിൽ അഞ്ചുമാസത്തിനിടെ കമ്പനികൾ തിരികെവിളിച്ചത് 34,000 കാറുകൾ
ദുബൈ: വിവിധ സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ അഞ്ചു മാസത്തിനിടെ defender car price യു.എ.ഇയിൽ പ്രമുഖ കമ്പനികൾ തിരികെ വിളിച്ചത് 34,836 കാറുകൾ. ലോകോത്തര കാർ നിർമാതാക്കളായ മെഴ്സിഡൻസ് ബെൻസ്, ജി.എം.സി, ഫോർഡ്, ജീപ്പ്, കിയ, മസ്ദ, ബെൻറ്ലി, ഡോഡ്ജ്, ലാൻഡ് റോവർ എന്നീ ഒമ്പതു കമ്പനികളാണ് തങ്ങളുടെ വിവിധ മോഡലുകൾ തിരികെ വിളിച്ചത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 41 ശതമാനം അധികം കാറുകളാണ് ഈ വർഷം തിരികെ വിളിച്ചത്. ഏറ്റവും കൂടുതൽ കാറുകൾ തിരികെ വിളിച്ചത് ഫെബ്രുവരിയിലായിരുന്നു. 17791 കാറുകൾ.
ഇത്തവണ അമേരിക്കൻ കമ്പനിയായ ഫോർഡാണ് ഏറ്റവും കൂടുതൽ കാറുകൾ തിരികെ വിളിച്ചത്. 17,603 കാറുകൾ. മെഴ്സിഡസ് 14,013, ജീപ്പ് 1,772, ജി.എം.എസി/കാർഡിലാക് 309, ഡോഡ്ജ് 184, ലിങ്കൻ 133, ഇസൂസു 110, കിയ 92, ലാൻഡ് റോവർ 85, മസ്ദ 49, ബെൻറ്ലി 36 എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ കണക്ക്.
കഴിഞ്ഞ അഞ്ചു മാസത്തിനിടെ നിർമാണ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം കാറുകൾ തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് 27 നോട്ടീസുകളാണ് കമ്പനികൾക്ക് നൽകിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 59,000 കാറുകൾ തിരികെ വിളിക്കാനായി 65 തിരികെ വിളിക്കൽ നോട്ടീസുകൾ സാമ്പത്തിക മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)