flight വിമാന യാത്രക്കാരുടെ തൂക്കം കണക്കാക്കി ടിക്കറ്റ് വില; ഭാവിയിൽ വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് അറിയാം
ബർലിൻ; ഇനി വിമാന ടിക്കറ്റിന്റെ വില യാത്രക്കാരുടെ തൂക്കം കണക്കാക്കി നിശ്ചയിച്ചേക്കാം flight. വിമാനം പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരുടെ ഭാരം നോക്കിയ ശേഷമാകും ഇതുണ്ടാവുകയെന്നാണ് വിവരം. ഓക്‌ലാൻഡ് എയർപോർട്ടിലാണ് പുതിയ നീക്കം നടക്കുന്നത്. വിമാനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി യാത്രക്കാരുടെ ശരാശരി ഭാരം നിർണ്ണയിക്കാൻ എയർലൈനുകൾ തീരുമാനിച്ചിരിക്കുന്നത്. ഓരോ ടേക്ക് ഓഫിന് മുമ്പും പൈലറ്റുമാർക്ക് ലോഡ് ചെയ്ത വിമാനത്തിന്റെ ഭാരവും ബാലൻസും അറിയേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു. ഇത് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നും വിമാനം പറക്കുമ്പോഴെല്ലാം വിമാനത്തിന്റെ ഭാരം എന്താണെന്ന് കൃത്യമായി അറിയേണ്ടതുണ്ടെന്നുമാണ് എയർലൈൻ മേധാവി പറയുന്നത്. ഇതിനായി ഓക്‌ലാൻഡ് വിമാനത്താവളത്തിലെ സ്കെയിലുകൾ ജൂലൈ 2 വരെ നിലവിലുണ്ടാകും, 10,000 യാത്രക്കാരുടെ ഭാരം നിർണ്ണയിക്കും. എന്നാൽ ഈ വിവരങ്ങളെല്ലാം അജ്ഞാതമായിട്ടായിരിക്കും ശേഖരിക്കുന്നത്. ഇവ ആർക്കും കാണാനും കഴിയില്ല. സമീപഭാവിൽ ഇനി എല്ലാ ഫ്ളൈറ്റിലും യാത്രക്കാരുടെ ബോഡി വെയ്റ്റും അനുസരിച്ചാവും ടിക്കറ്റ് വില കൊടുക്കേണ്ടി വരിക എന്നത് കൂടിയാണ് ഈ തീരുമാനത്തിലൂടെ മനസ്സിലാക്കാൻ കഴിയുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)