carbon മണമോ നിറമോ ഇല്ല, നിശ്ശബ്ദ കൊലയാളി; വാഹനങ്ങളിൽ കാർബൺ മോണോക്സൈഡ് വിഷബാധയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎഇ പൊലിസ്
ദുബൈ: വാഹനങ്ങളിൽ കാർബൺ മോണോക്സൈഡ് വിഷബാധയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎഇ പൊലിസ് carbon. എയർകണ്ടീഷൻ ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ളിലും അടച്ചിട്ട മുറികളിലുമാണ് ഇത് ഉണ്ടാകാനുള്ള സാധ്യത.നിശ്ശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കുന്ന കാർബൺ മോണോക്സൈഡിന് പ്രത്യേകിച്ച് മണമോ നിറമോ ഇല്ല. വിഷബാധ ഉണ്ടാവാനുള്ള മൂന്ന് പ്രധാന കാരണങ്ങളാണ് ദുബൈ പൊലീസിലെ ഫോറൻസിക് വിദഗ്ധ വിശദീകരിക്കുന്നത് . അടച്ചിട്ട സ്ഥലങ്ങളിൽ ഇത് കണ്ടെത്താനും അതിൻറെ അളവ് എത്രത്തോളമുണ്ടെന്ന് നിർണയിക്കാനും പ്രയാസമാണ്. മണമോ നിറമോ ഇല്ലാത്തതിനാൽ നമ്മൾ അറിയാതെ ശ്വസിക്കുന്നതിനാലാണ് സി.ഒ വാതകത്തെ നിശ്ശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കുന്നത്. ഇത് ശ്വസിക്കുന്നതു മൂലം ചിലർക്ക് ചെറിയ തലവേദന, ക്ഷീണം, മോഹാലസ്യം, ഓക്കാനം അല്ലെങ്കിൽ ഛർദിയോ ഒക്കെ അനുഭവപ്പെടാമെന്നും വിഷവാതക വിദഗ്ധയും സ്പെഷലൈസ്ഡ് ഫോറൻസിക് എവിഡൻറ്സ് ഡിപ്പാർട്മെൻറ് ഡയറക്ടറുമായ ഇബ്തിസാം അബ്ദുൽ റഹ്മാൻ അൽ അബ്ദൗലി പറഞ്ഞു.ശരീരത്തിൽ വാതകത്തിൻറെ അളവ് കൂടിയാൽ അബോധാവസ്ഥയിലേക്കും വൈകാതെ മരണത്തിലേക്ക് നയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വാഹനങ്ങളുടെ എൻജിനിൽ ഉണ്ടാകുന്ന ചില സാങ്കേതിക തകരാറുകൾ മൂലം കാർബണിന്റെ അപൂർണമായ ജ്വലനമാണ് കാർബൺ മോണോക്സൈഡ് ഉൽപാദിപ്പിക്കാനുള്ള ഒരു പ്രധാന കാരണം.അടച്ചിട്ട സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാകുമ്പോഴും ഓക്സിജൻ സി.ഒ ആയി രൂപാന്തരപ്പെടും.സി.ഒ വിഷവാതകം ഉണ്ടെന്ന് സംശയിച്ചാൽ ഉടൻ അടച്ചിട്ട മുറികൾ തുറന്നിടുകയും അടിയന്തരമായി മെഡിക്കൽ സഹായം തേടുകയും വേണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)