dubai residency by investmentയുഎഇയിൽ കുടുംബ സന്ദർശക വിസക്കാർക്ക് 90 ദിവസം വരെ വിസ നീട്ടാം; അറിയാം വിശദമായി
ദുബൈ: യുഎഇയിൽ കുടുംബ സന്ദർശക വിസക്കാർക്ക് 90 ദിവസം വരെ വിസ നീട്ടാം. ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന കുടുംബ സന്ദർശക വിസയിലെത്തിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത് dubai residency by investment. ഇവർക്ക് യു.എ.ഇയിൽനിന്നുതന്നെ വിസ പുതുക്കാനും കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. നിശ്ചിത വരുമാനമുള്ളവർക്ക് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സന്ദർശക വിസയിലെത്തിക്കാമെന്ന് യു.എ.ഇ അറിയിച്ചിരുന്നു. ഇവർക്കാണ് 90 ദിവസം വരെ യു.എ.ഇയിൽനിന്ന് വിസ കാലാവധി നീട്ടാൻ കഴിയുന്നത്. അബൂദബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽനിന്ന് വിസയെടുത്തവർ ഐ.സി.പിയുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. ദുബൈ വിസക്കാർ ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. 180 ദിവസം വരെ ദുബൈ വിസക്കാർക്ക് കാലാവധി നീട്ടാം. 1120 ദിർഹമാണ് ചെലവ് വരുന്നത്. മറ്റ് എമിറേറ്റുകളിലെ വിസ 90 ദിവസം നീട്ടുന്നതിന് 862 ദിർഹം ചെലവാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)