hajjതാണ്ടിയത് എണ്ണായിരത്തിലേറെ കിലോമീറ്റർ: മലപ്പുറത്ത് നിന്ന് നടന്ന് മക്കയിലെത്തി, ശിഹാബ് ചോറ്റൂരിനിത് സ്വപ്നസാഫല്യം
ആതവനാട് ∙ മലപ്പുറത്തുനിന്ന് കാൽനടയായി ഹജ്ജിനു പുറപ്പെട്ട ശിഹാബ് ചോറ്റൂർ 370 ദിവസങ്ങളും hajj എണ്ണായിരത്തിലധികം കിലോമീറ്ററുകളും താണ്ടി വളാഞ്ചേരിയിൽ നിന്ന് നടന്ന് മക്കയിലെത്തി. കഴിഞ്ഞ മാസമാണ് ശിഹാബ് മദീനയിലെത്തിയത്. കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നത്തിനൊപ്പം ശിഹാബ് ഉംറ നിർവ്വഹിച്ചു. മാതാവ് സൈനബയും ശിഹാബിനൊപ്പം ഹജ് ചെയ്യാനായി ഉടൻ നാട്ടിൽനിന്ന് മക്കയിലെത്തും. 21 ദിവസത്തോളം മദീനയിൽ ചെലവഴിച്ച ശേഷമാണ് ശിഹാബ് മക്കയിലേക്ക് പുറപ്പെട്ടത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിഹാബ് ചോറ്റൂർ വിവരം അറിയിച്ചത്. 2023 – ലെ ഹജ്ജിൻറെ ഭാഗമാകാൻ 8640 കിലോമീറ്റർ നടന്ന് മക്കയിൽ എത്താനായിരുന്നു കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂർ യാത്ര ആരംഭിച്ചത്. 2022 ജൂൺ 2ന് ആണ് കാൽനടയായി ശിഹാബ് ഹജ്ജിനു പുറപ്പെട്ടത്. 7 സംസ്ഥാനങ്ങളിലൂടെ 3300 കിലോമീറ്റർ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യാ–പാക് അതിർത്തിയിലെത്തി. പാക്കിസ്ഥാൻ ട്രാൻസിറ്റ് വീസ അനുവദിക്കാൻ വൈകിയതിനാൽ 4 മാസം അതിർത്തിയിൽ കഴിയേണ്ടിവന്നു. സാങ്കേതിക തടസ്സങ്ങൾ നീക്കിയ ശേഷം ഈ വർഷം ഫെബ്രുവരിയിലാണ് അതിർത്തി കടന്ന് യാത്ര തുടർന്നത്. പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങൾ പിന്നിട്ട് കഴിഞ്ഞ മാസം രണ്ടാം വാരമാണ് ശിഹാബ് സൗദി അതിർത്തി കടന്നത്. യാത്രയിൽ മിക്കയിടത്തും സൗദി പൊലീസ് സുരക്ഷയൊരുക്കുന്നുണ്ട്. യാത്രാവിവരങ്ങൾ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പങ്കുവെക്കുന്നുണ്ട്.മദീനയില് നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റർ ദൂരം 9 ദിവസം കൊണ്ടാണ് ശിഹാബ് പിന്നിട്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)