biometric കുവൈത്തിൽ ബയോമെട്രിക് രജിസ്ട്രേഷന് ബുക്കിങ് നിർബന്ധമാക്കി മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ ബയോമെട്രിക് രജിസ്ട്രേഷന് ബുക്കിങ് നിർബന്ധമാക്കി biometric മന്ത്രാലയം. ബയോമെട്രിക് രജിസ്ട്രേഷന് എത്തുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും അപ്പോയിന്റ്മെന്റ് ഇല്ലാതെ രജിസ്ട്രേഷൻ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മെറ്റ പ്ലാറ്റ്ഫോം വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ഓൺലൈനായി ബുക്കിങ് ചെയ്യാം. രാജ്യത്തിന് പുറത്തേക്ക് പോകുമ്പോൾ ബയോമെട്രിക് പരിശോധന നിർബന്ധമല്ല. എന്നാൽ, കുവൈത്തിലേക്ക് പ്രവേശിക്കുന്നവർ ഈ പരിശോധനക്ക് വിധേയമാകണം. വിദേശികൾക്ക് അലി സബാഹ് അൽ സാലം, ജഹ്റ എന്നിവിടങ്ങളിലും കുവൈത്തികൾക്കും ജി.സി.സി പൗരന്മാർക്കും ഹവല്ലി, ഫർവാനിയ, അഹമ്മദി, മുബാറക്, അൽകബീർ, ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റുകളിലുമാണ് ബയോമെട്രിക് സൗകര്യം ഒരുക്കിയത്. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ കേന്ദ്രങ്ങൾ പ്രവർത്തിക്കും. തിരക്ക് പരിഗണിച്ച് വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കുമെന്നാണ് സൂചനകൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)