Posted By user Posted On

visit visaകുവൈത്തിൽ സ്പോർട്സ്, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളുടെ പരിശീലനത്തിനായി സന്ദർശക വിസ അനുവദിക്കും

കുവൈത്ത് സിറ്റി :കുവൈത്തിൽ സ്പോർട്സ്, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളുടെ visit visa പരിശീലനത്തിനായി സന്ദർശക വിസ അനുവദിക്കുവാൻ അനുമതി. ഇത് സംബന്ധിച്ച് ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹ് മന്ത്രി സഭാ പ്രമേയം അവതരിപ്പിച്ചു. കായിക പ്രവർത്തനങ്ങളുടെ പരിശീലിനത്തിനായി പ്രവാസികൾക്ക് എൻട്രി വിസ അനുവദിക്കും. രാജ്യത്തെ സ്‌പോർട്‌സ് ക്ലബ്ബുകൾ, അംഗീകൃത സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവക്ക് ഇതിനായി അപേക്ഷ സമർപ്പിക്കാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും അപേക്ഷ പരിഗണിക്കുക. അപേക്ഷ അംഗീകരിക്കപ്പെട്ടാൽ മൂന്ന് മാസത്തെ കാലാവധിയുള്ള പ്രവേശന വിസ ലഭിക്കുകയും ഇത് പ്രവേശന തിയ്യതി മുതൽ ഒരു വർഷം വരെ പുതുക്കുവാൻ സാധിക്കുകയും ചെയ്യുാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *