uae visaയുഎഇയിൽ താമസിക്കുന്ന മുസ്‌ലിംകൾക്ക് 2 ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാം
അബുദാബി∙ യുഎഇയിൽ താമസിക്കുന്ന മുസ്‌ലിംകൾക്ക് ഒരേ സമയം 2 ഭാര്യമാരെയും മക്കളെയും uae visa സ്പോൺസർ ചെയ്യാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി അറബിക് ഭാഷയിലേക്കു മൊഴിമാറ്റി അറ്റസ്റ്റ് ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. വിവാഹിതരല്ലാത്ത പെൺകുട്ടികളെയും 25 വയസ്സിനു താഴെയുള്ള ആൺ മക്കളെയും സ്പോൺസർ ചെയ്യാനും കഴിയും. 25 വയസ്സു കഴിഞ്ഞ മകൻ വിദ്യാർഥിയാണെങ്കിൽ പിതാവിന് സ്പോൺസർ ചെയ്യാം. ഇത്തരക്കാർക്ക് ഒരു വർഷത്തേക്കുള്ള വീസയാണ് ലഭിക്കുക. ഭാര്യയുടെയും മക്കളുടെയും പാസ്പോർട്ട് കോപ്പി, ഫോട്ടോ, മെഡിക്കൽ സർട്ടിഫിക്കറ്റ് (18 വയസ്സിനു മുകളിലുള്ളവർക്കു മാത്രം), സ്പോൺസർ ചെയ്യുന്നയാളുടെ പാസ്പോർട്ട് കോപ്പി (വീസ പതിച്ചത്), സ്വന്തം ബിസിനസ് ആണെങ്കിൽ കമ്പനി കരാർ, അല്ലെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ്, വാടക കരാർ എന്നിവ ഇതിനായി ആവശ്യമുണ്ട്. സ്പോൺസറുടെ റെസിഡൻസ് പെർമിറ്റിലാണ് ഭാര്യയുടെയും മക്കളുടെയും താമസാനുമതി രേഖ ബന്ധിപ്പിക്കുക. സ്പോൺസറുടെ വീസ റദ്ദായാൽ കുടുംബാംഗങ്ങളുടെ വീസകളും റദ്ദാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)