foodയുഎഇയിൽ ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ച 703 സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി അധികൃതർ
അബൂദബി: ഈ വര്‍ഷം ആദ്യ പാദത്തിൽ അബൂദബി ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പരിശോധനയിൽ ഗുരുതര foodനിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 703 ഭക്ഷ്യസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. നിയമം പാലിക്കാത്ത ആറ് ഷിപ്പ്മെന്റുകള്‍ തിരിച്ചയക്കുകയും ചെയ്തു. ആദ്യ പാദത്തിൽ എമിറേറ്റിലെ 10987 ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകഭക്ഷ്യ സുരക്ഷാ ദിനത്തിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ആകെ 33643 തവണ പരിശോധനകളാണ് നടത്തിയത്. ഇതിൽ ചെറിയ നിയമലംഘനം കണ്ടെത്തിയവർക്ക് മുന്നറിയിപ്പ് നല്കി. അബൂദബിയില്‍ 20001 തവണയും അല്‍ഐനില്‍ 9378 തവണയും അല്‍ ധഫ്രയില്‍ 4269 തവണയും പരിശോധ നടത്തി. ഇവയിൽ 46 ശതമാനവും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ്. 33 ശതമാനം സ്ഥാപനങ്ങളിലാണ് ചെറിയ നിയമലംഘനങ്ങൾ കണ്ടെത്തിയത്. 703 സ്ഥാപനങ്ങൾ ഗുരുതര നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവക്കെതിരെയാണ് നിയമനടപടികള്‍ സ്വീകരിച്ചത്. ഇൌ വർഷം ആദ്യ നാലുമാസത്തിനുള്ളില്‍ തുറമുഖങ്ങളിലെത്തിയ 23,866 ഷിപ്മെന്റുകളും പരിശോധിച്ചു. ഇവയില്‍ ആറെണ്ണം തിരിച്ചയച്ചു. ഭക്ഷ്യസ്ഥാപനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ 800555 എന്ന നമ്പറിൽ പരാതിപ്പെടാം. വിപണികളിലെ ഉല്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനായി അബൂദബി സര്‍ക്കാറിന്റെ കീഴിലുള്ള ലബോറട്ടറിയില്‍ ആദ്യ പാദവർഷത്തിൽ 91,000 പരിശോധനകളാണ് നടത്തിയത്. ഭക്ഷണം, പാനീയം, വെള്ളം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മാണ ഉപകരണങ്ങള്‍, പരിസ്ഥിതി, കാര്‍ഷിക ഉല്പന്നങ്ങള് മുതലായവയാണ് പരിശോധിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)