അത്യാഹിത വാഹനങ്ങൾക്ക് മാർഗ തടസ്സമുണ്ടാക്കിയാൽ നടപടി, പിഴ അടയ്ക്കണം; മുന്നറിയിപ്പുമായി യുഎഇ അധികൃതർ
അബുദാബി∙ ആംബുലൻസ് ഉൾപ്പെടെ അത്യാഹിത വാഹനങ്ങൾക്ക് മാർഗ തടസ്സം സൃഷ്ടിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം. രക്ഷാദൗത്യത്തിനു തടസ്സം നിൽക്കരുതെന്നും ആംബുലൻസ്, പൊലീസ്, അഗ്നിശമന വാഹനങ്ങൾക്കു വഴി കൊടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്ക് 3,000 ദിർഹം (67339 രൂപ) പിഴയും 6 ബ്ലാക് പോയിന്റും ശിക്ഷയുണ്ടാകും. കൂടാതെ വാഹനം 30 ദിവസത്തേക്കു പിടിച്ചുവയ്ക്കും. ഇതുസംബന്ധിച്ച് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് അഭ്യർഥന. രക്ഷാപ്രവർത്തകർക്കും വാഹനങ്ങൾക്കും എത്രയും വേഗം ലക്ഷ്യത്തിലെത്താൻ സൗകര്യം ലഭിച്ചാലേ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനാകൂ എന്നും പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)