biometricമുഖം സ്കാൻ ചെയ്ത് സാധനങ്ങൾ വാങ്ങണോ? ; യുഎഇയിലെ പുത്തൻ സാങ്കേതിക വിദ്യയെ കുറിച്ച് അറിയാം
അബൂദബി: മുഖം സ്കാൻ ചെയ്ത് സാധനങ്ങൾ വാങ്ങണോ? നവ്യാനുഭവത്തിന് അബൂദബിയിൽ വേദിയൊരുങ്ങി biometric ക്കഴിഞ്ഞു. നിർമിതബുദ്ധി സാങ്കേതിക വിദ്യയുമായും ക്ലൗഡ് സംവിധാനവുമായും സംഗമിപ്പിച്ച് ആസ്ട്രാ ടെക് എന്ന കമ്പനിയാണ് റീം ഐലൻഡിലെ സ്കൈ ടവറിലെ ബി സ്റ്റോറിൽ ഇത്തരമൊരു സൗകര്യമൊരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്നവർക്ക് തങ്ങളുടെ മുഖം സ്കാൻ ചെയ്ത് ജ്യൂസോ കാപ്പിയോ ബ്രഡോ മിഠായികളോ കടികളോ ഒക്കെ വാങ്ങാം. മുഖം സ്കാൻ ചെയ്താണ് പണമടക്കുന്നതെന്ന് മാത്രം. ഭാവിയിലെ ചെറുകിട കച്ചവടത്തെയാണ് ബി സ്റ്റോർ പ്രതിനിധീകരിക്കുന്നതെന്ന് ആസ്ട്രാ ടെക്കിലെ ഇ- കോമേഴ്സ് ഡയറക്ടർ വലേരിയ തോർസ് ചൂണ്ടിക്കാട്ടി. ബി സ്റ്റോറിൽ എത്തുന്നവർക്ക് ഭാവിയിലെ ചെറുകിട കച്ചവടത്തിന്റെ രീതി മനസ്സിലാക്കാനാവും. ഉപയോക്താക്കളുടെ ദൈനംദിന പ്രവർത്തനങ്ങൾ ലളിതവത്കരിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ബി സ്റ്റോറിൽ നിങ്ങളുടെ മുഖമാണ് നിങ്ങളുടെ പഴ്സ് എന്നും അവർ വ്യക്തമാക്കി. ബിഎസ്റ്റോറിലെത്തുന്ന ഉപയോക്താക്കൾക്ക് ആദ്യമൊരു ഡിസ്പ്ലേ സ്ക്രീൻ കാണാനാവും. സ്ക്രീനിൽ തൊടുകയോ അല്ലെങ്കിൽ സ്കാൻ ചെയ്യുകയോ ചെയ്യണമാദ്യം. ബാങ്ക് കാർഡ് ടാപ് ചെയ്തോ അല്ലെങ്കിൽ ഫേസ് പേ ഉപയോഗിച്ചോ പണമടക്കാം. ഫേസ് പേ ആണ് ഉപയോഗിക്കുന്നതെങ്കിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു രജിസ്റ്റർ ചെയ്യണം. ഈ പ്രക്രിയ പൂർത്തിയായാൽ ബി സ്റ്റോറിന്റെ ഗേറ്റ് തുറക്കപ്പെടും. കടയ്ക്കുള്ളിൽ ഇവർ എടുക്കുന്ന വസ്തുക്കൾ അപ്പപ്പോൾ തന്നെ സെൻസറുകൾ തിരിച്ചറിയുകയും ഷോപ്പിൽ നിന്നിറങ്ങുന്നതിന് മുമ്പായി ബില്ല് നൽകുകയുമാണ് ചെയ്യുക. 2021 സെപ്റ്റംബറിൽ ദുബൈയിൽ നിർമിതിബുദ്ധിയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന കെയർഫോർ സിറ്റി പ്ലസ് തുറന്നിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)