Posted By user Posted On

ഡ്രൈവർ ഉറങ്ങിപ്പോയി; യുഎഇയിൽ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് റോഡരികിൽ ജോലി ചെയ്യുകയായിരുന്നയാൾക്ക് ദാരുണാന്ത്യം

അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് റോഡരികിൽ ജോലി ചെയ്തിരുന്ന ഒരു എമിറാത്തി മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് ഷാർജയിലെ കൽബയിൽ ബുധനാഴ്ച അപകടത്തിൽ കലാശിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പട്രോളിംഗും പാരാമെഡിക്കുകളും ഇരയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി കിഴക്കൻ മേഖലാ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഡോ. അലി അൽ കായ് അൽ ഹമൂദി പറഞ്ഞു. കൽബ മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് എമിറാത്തി പ്രവർത്തിച്ചതെന്ന് പോലീസ് പറഞ്ഞു. തന്റെ ഔദ്യോഗിക ചുമതലകളുടെ ഭാഗമായി, വാദി അൽ ഹെലോയിലെ റോഡിന്റെ സൈഡിൽ വാഹനം പാർക്ക് ചെയ്‌ത്, പുറത്തിറങ്ങി ജോലി നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചു. അമിതവേഗതയിലെത്തിയ കാർ ആദ്യം മുനിസിപ്പൽ വാഹനത്തിൽ ഇടിക്കുകയായിരുന്നു.
തുടർ നിയമനടപടികൾക്കായി പോലീസ് ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.ഡ്രൈവർമാർക്ക് ക്ഷീണം തോന്നിയാൽ സുരക്ഷിതമായ സ്ഥലത്ത് നിർത്തി വിശ്രമിക്കണമെന്ന് കേണൽ ഡോ അൽ ഹമൂദി നിർദേശിച്ചു. ക്ഷീണിതരായ വാഹനമോടിക്കുന്നവർ വാഹനമോടിക്കാൻ പാടില്ല,” അദ്ദേഹം ഊന്നിപ്പറഞ്ഞു. വാഹനം ഓടിക്കുന്നതിന് മുമ്പ് മതിയായ വിശ്രമം എടുക്കണമെന്ന് അധികൃതർ ആവർത്തിച്ച് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *