air india പ്രവാസികൾക്കിതാ സന്തോഷ വാർത്ത; യുഎഇയിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യയുടെ രണ്ട് അധിക സർവ്വീസുകൾ
ദുബൈ: വേനലവധിയിലെ തിരക്ക് പരിഗണിച്ച് ഷാർജയിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും air india രണ്ട് അധിക സർവിസുകൾ കൂടി ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എം.ഡി. അലോക് സിങ്. ഈ മാസം 23 മുതൽ ആണ് അധിക സർവിസ് ആരംഭിക്കുന്നത്. ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലായിരിക്കും പുതിയ സർവിസ്. ചൊവ്വാഴ്ച വൈകിട്ട് കണ്ണൂരിൽ നിന്ന് ഇന്ത്യൻ സമയം 3.15ന് പുറപ്പെടുന്ന വിമാനം യു.എ.ഇ സമയം 5.35ന് ഷാർജയിൽ എത്തും. ഷാർജയിൽ നിന്ന് യു.എ.ഇ സമയം വൈകീട്ട് 6.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 11.50ന് കണ്ണൂരിലെത്തും.
വെള്ളിയാഴ്ച കണ്ണൂരിൽനിന്ന് രാത്രി പ്രാദേശിക സമയം 10.35ന് പുറപ്പെട്ട് യു.എ.ഇ സമയം ഒരു രാത്രി മണിക്ക് ഷാർജയിൽ എത്തും. ഷാർജയിൽ നിന്ന് യു.എ.ഇ സമയം 11 മണിക്ക് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം പുലർച്ചെ 4.15ന് കണ്ണൂരിലെത്തും.
കൂടുതൽ വിമാനങ്ങൾ ലഭ്യമാകുന്നതിന് അനുസരിച്ച് കണ്ണൂരിന് പ്രഥമ പരിഗണന നൽകുമെന്നും അലോക് സിങ് പറഞ്ഞു. കണ്ണൂർ പ്രവാസി സംഘടനയായ വെയ്കിൻറെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിനാണ് അദ്ദേഹം ദിവസം കഴിഞ്ഞ ദിവസം ഉറപ്പുനൽകിയത്. വേക് സ്ഥാപകൻ അഡ്വ. ആഷിക് തൈക്കണ്ടി, പ്രസിഡൻറ് രാജഗോപാൽ, ജനറൽ സെക്രട്ടറി മുഹമ്മദ് മഷൂദ്, മറ്റ് ഭാരവാഹികളായ സുധീഷ് ടി.പി, അൻസാരി പയ്യാമ്പലം, ഹരിദാസ് എന്നിവരും നിവേദക സംഘത്തോടൊപ്പം തുടങ്ങിയവരും ഉണ്ടായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)