expat യുഎഇയിൽ പ്രവാസി ഇന്ത്യൻ ദമ്പതികളെ കുത്തിക്കൊന്ന കേസ്; പ്രതി വധശിക്ഷയ്ക്കെതിരെ സമർപ്പിച്ച ഹർജി തള്ളി
ദുബായ്∙ ഇന്ത്യൻ ദമ്പതികളെ കുത്തിക്കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷയ്ക്കെതിരെ expat സമർപ്പിച്ച ഹർജി ദുബായ് ക്രിമിനൽ കോടതി തള്ളി. ഗുജറാത്ത് സ്വദേശികളായ ഹിരൺ ആധിയ (48), ഭാര്യ വിധി ആധിയ (40) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ നിർമാണ തൊഴിലാളിയും 26 കാരനുമായ പാക്കിസ്ഥാൻ സ്വദേശിക്കാണ് വധശിക്ഷ വിധിച്ചിരുന്നത്.2020 ജൂൺ 17 ന് രാത്രി അറേബ്യൻ റാൻചസ് മിറാഡോർ കമ്യൂണിറ്റിയിലെ ദമ്പതികളുടെ വില്ലയിലായിരുന്നു യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ ഞെട്ടിപ്പിച്ച കൊലപാതകം. ദമ്പതികളുടെ വില്ലയ്ക്ക് പുറത്ത് ആറ് മണിക്കൂർ ഒളിച്ചു നിന്നശേഷമായിരുന്നു പ്രതി വീടിൻ്റെ നടുമുറ്റത്തെ വാതിലിലൂടെ അകത്തേയ്ക്ക് നുഴഞ്ഞുകയറി കുറ്റകൃത്യം നിർവഹിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ദുബായ് ക്രിമിനൽ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)