out passഔട്പാസ് ലഭിച്ചാൽ 7 ദിവസത്തിനകം യുഎഇ വിടണം; അല്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരും
ദുബായ്∙ അനധികൃത താമസക്കാർക്ക് ഔട്പാസ് ലഭിച്ചാൽ 7 ദിവസത്തിനകം രാജ്യം വിടണം. out pass രാജ്യം വിട്ടില്ലെങ്കിൽ പ്രതിദിനം 100 ദിർഹം പിഴയീടാക്കും. ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഐസിപി ആപ് വഴിനിയമലംഘകർക്ക് രാജ്യം വിടാൻ ഔട്പാസിന് അപേക്ഷിക്കാം.നിശ്ചിത പിഴ അടയ്ക്കുന്നതോടെ കാലാവധി തീർന്ന വീസയുമായി രാജ്യത്തു തങ്ങുന്നവർ ഔട്പാസ് ലഭിക്കും. പെർമിറ്റ് നൽകിയ തീയതി മുതലാണ് 7 ദിവസം കണക്കാക്കുക. യുഎഇയിൽ ജനിച്ച കുട്ടികളുടെ വീസ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ഔട്പാസ് അപേക്ഷ നൽകി സ്വരാജ്യത്തേക്ക് പോകാം. ആവശ്യമായ രേഖകൾക്കൊപ്പം നിശ്ചിത അപേക്ഷ പൂരിപ്പിച്ചു ഫീസടയ്ക്കുന്ന രക്ഷിതാക്കൾക്ക് ഇ-മെയിൽ വഴി ഔട്പാസ് നൽകും. കുട്ടികളുടെ പാസ്പോർട്ടാണ് ഔട്പാസിന് പ്രധാനമായും പരിഗണിക്കുക. രേഖകൾ അപൂർണവും അവ്യക്തവുമാണെങ്കിൽ 30 ദിവസത്തിനകം അപേക്ഷ റദ്ദാകും. ഒരിക്കൽ നിരസിച്ച അപേക്ഷ രണ്ടു തവണ കൂടി നിരസിച്ചാൽ പിന്നീട് പുതിയ ഫീസടച്ച ശേഷമേ അപേക്ഷിക്കാനാകൂ. അടച്ച ഫീസ് ക്രെഡിറ്റ് വഴി അപേക്ഷകനു തിരിച്ചുനൽകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)