Posted By user Posted On

theftയുഎഇയിൽ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​ൻറെ ക​ണ്ണി​ൽ മു​ള​കു​​പൊ​ടി വി​ത​റി ക​വ​ർ​ച്ച​ക്ക്​ ശ്ര​മം

ദു​ബൈ: ജ്വ​ല്ല​റി മാ​നേ​ജ​റു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി ക​വ​ർ​ച്ച​ക്ക്​ ശ്ര​മം. ബ​ർ ദു​ബൈ​യി​ലെ അ​ൽ ഫ​ഹീ​ദി theft സ്​​ട്രീ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഡ​സ്​ ജ്വ​ല്ല​റി മാ​നേ​ജ​ർ ജാ​വേ​ദ്​ ഹ​സ​നു നേ​രെ​യാ​ണ്​ ക​വ​ർ​ച്ചാ ശ്ര​മ​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ്​ ​ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ ഫ്ലാ​റ്റി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ജൂ​ബി​ലി റോ​ഡി​ൽ ആ​സ്റ്റ​ർ ക്ലി​നി​ക്കി​ന്​ പി​റ​കി​ലൂ​ടെ​യു​ള്ള റോ​ഡി​ലെ​ത്തി​യ​പ്പോ​ൾ​ ഒ​ളി​ച്ചി​രു​ന്ന നാ​ലം​ഗ ക​വ​ർ​ച്ചാ സം​ഘം ജാ​വേ​ദി​നു​നേ​രെ മു​ള​കു പൊ​ടി വി​ത​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​മ​ട​ങ്ങി​യ ബാ​ഗ്​ ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജാ​വേ​ദ്​ എ​തി​ർ​ത്ത​തോ​ടെ സം​ഘം മ​ർ​ദി​ക്കാ​ൻ തു​ട​ങ്ങി. ബ​ഹ​ളം കേ​ട്ട്​ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​ദ്ദേ​ഹം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ അ​ൽ റ​ഫ പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ബാ​ഗി​ൽ​നി​ന്ന്​ ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന്​ ജാ​വേ​ദ്​ പ​റ​ഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *