Posted By user Posted On

വിമാനം 30,000 അടി ഉയരത്തിൽ ആകാശച്ചുഴിയിൽപ്പെട്ടു; ജീവനക്കാരന് ഗുരുതര പരുക്ക്

വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരന് ഗുരുതര പരുക്ക്. സിംഗപ്പൂരിൽ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. 30000 അടി ഉയരത്തിൽ വച്ചാണ് സംഭവമുണ്ടായത്. പരുക്കേറ്റ ജീവനക്കാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.വ്യാഴാഴ്ച രാത്രി സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ വെള്ളിയാഴ്ച പുലർച്ചെയോടെ ബംഗാൾ ഉൾക്കടലിന് മീതെ ആകാശച്ചുഴിയിൽ പെട്ടതോടെ വിമാനം സിംഗപ്പൂരിൽ തന്നെ ഇറക്കി. ഏതാണ്ട് മൂന്ന് മണിക്കൂറോളം വിമാനം ആകാശത്ത് ചുറ്റിക്കറങ്ങി. അപകടകരമായ തരത്തിൽ വിമാനം കുലുങ്ങിയതായും അഞ്ചടി താഴേക്ക് പോയതായും യാത്രക്കാരിലൊരാൾ പറഞ്ഞു. ജീവനക്കാരന് പുറമേ യാത്രക്കാർക്കും പരുക്കുകളുണ്ട്. ഇവരുടെ നില ഗുരുതരമല്ല. ഗുരുതരമായി പരുക്കേറ്റയാളുടെ കണങ്കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണനയെന്നും അപകടത്തിൽ ക്ഷമാപണം നടത്തുന്നതായും ബ്രിട്ടീഷ് എയർവേയ്‌സ് പ്രതിനിധി അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *