rider യുഎഇയിൽ ബൈക്ക് റൈഡർമാർക്ക് അതിവേഗ ലെയ്നിൽ നിയന്ത്രണം
അബൂദബി: ഡെലിവറി ബൈക്ക് റൈഡർമാർക്കുള്ള റോഡ് ലെയ്നുകൾ നിർണയിച്ചു. പ്രധാനപാതകളിൽ മണിക്കൂറിൽ 100 കിലോമീറ്ററോ അതിലധികമോ വേഗത നിഷ്കർഷിച്ചിട്ടുള്ള rider വലത്തേ അറ്റത്തുള്ള ലെയ്ൻ മാത്രമേ ഡെലിവറി ബൈക്ക് റൈഡർമാർ ഉപയോഗിക്കാവൂ. അതിവേഗപാതകളായ ഇടത്തേ അറ്റത്തുള്ള ലെയിനുകളിൽ പ്രവേശിക്കരുത്. ഇവിടെ 100 അല്ലെങ്കിൽ അതിലേറെയോ ആണ് വേഗപരിധി. പ്രധാന ഹൈവേകളിലും എക്സ്പ്രസ് വേകളിലുമാണ് ഈ വേഗത നിശ്ചയിച്ചിരിക്കുന്നത്. നഗരത്തിലെ റോഡുകളിൽ 60 മുതൽ 100 കിലോമീറ്റർ വരെയാണ് വേഗപരിധി . മണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗപരിധി നിർണയിച്ചിട്ടുള്ള മൂന്നും നാലും ലെയിനുകളുള്ള റോഡുകളിൽ ആണെങ്കിൽ മോട്ടോർ സൈക്കിൾ റൈഡർമാർക്ക് വലത്തേ അറ്റത്തുള്ള രണ്ടാമത്തെ ട്രാക്ക് മാത്രമേ ഉപയോഗിക്കാനാവൂ. അഞ്ച് ലെയിനുകൾ ഉള്ള റോഡാണെങ്കിൽ വലത്തേ അറ്റത്തുനിന്ന് മൂന്നാമത്തെ ട്രാക്ക് ഉപയോഗിക്കണം. അബൂദബി നഗര, ഗതാഗത വകുപ്പും സംയോജിത ഗതാഗത കേന്ദ്രവും, അബൂദബി പൊലീസും ആരോഗ്യവകുപ്പും ഉൾപ്പെടുന്ന ഗതാഗത സുരക്ഷാ സംയുക്ത സമിതിയുടേതാണ് തീരുമാനം. ഡെലിവറി ബൈക്ക് റൈഡർമാരുടെ അപകടകരമായ ഡ്രൈവിങ് രീതികളെ തുടർന്നാണ് പുതിയ നിയമനിർമാണം. ഫുഡ് ഡെലിവറി ചെയ്യുന്ന ഡ്രൈവർമാർ പാലിക്കേണ്ട എട്ട് സുരക്ഷാ മുൻകരുതലുകളും അബൂദബി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇരുചക്ര മോട്ടോർ വാഹനങ്ങളുടെ അപകടംമൂലമുള്ള മരണങ്ങളോ പരിക്കുകളോ അബൂദബിയിൽ വർധിച്ചതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാത്തതും പൊടുന്നനെയുള്ള ലെയിൻ മാറ്റവും അടക്കം ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതാണ് ഇത്തരം അപകടങ്ങൾക്കു കാരണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)