social media marketing youtube വിദ്വേഷം വളർത്തുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു; സ്ത്രീയെ പിടികൂടി യുഎഇ പൊലീസ്
അബുദാബി∙ വിദ്വേഷം വളർത്തുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത സ്ത്രീയെ അബുദാബി പൊലീസ് social media marketing youtube അറസ്റ്റ് ചെയ്തു. കുറ്റകരമായ വീഡിയോ വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതിനെ തുടർന്നാണ് അറബ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജയിലിലടച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. വീഡിയോ പൊതു ആചാരങ്ങളും ധാർമ്മികതകളും ലംഘിക്കുന്ന, പുരുഷന്മാരെയും വീട്ടുജോലിക്കാരെയും അപമാനിക്കുന്നതാണെന്നാണ് അതോറിറ്റിയുടെ അഭിപ്രായം. വിദ്വേഷ പ്രസംഗം ഉന്നയിക്കുന്ന തരത്തിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ തടവ് ശിക്ഷയ്ക്ക് ഉത്തരവിട്ടത്. വംശീയവും മതപരവും സാംസ്കാരികവുമായ വിദ്വേഷം വളർത്തുന്ന വസ്തുക്കൾ കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ശിക്ഷയെക്കുറിച്ച് അതോറിറ്റി താമസക്കാരെ ഓർമ്മിപ്പിച്ചു. വംശീയവും മതപരവും സാംസ്കാരികവുമായ വിദ്വേഷം വളർത്തുന്ന യാതൊന്നും കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ശിക്ഷയെക്കുറിച്ച് അതോറിറ്റി പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. വിദ്വേഷ പ്രസംഗം നടത്തുന്ന ഏതൊരു വ്യക്തിക്കും അഞ്ച് വർഷത്തിൽ കുറയാത്ത തടവും 5,00,000 ദിർഹത്തിൽ(ഒരു കോടിയിലേറെ രൂപ) കുറയാത്തതും പിഴയും 10,00,000 ദിർഹ(2 കോടിയിലേറെ രൂപ)ത്തിൽ കൂടാത്തതുമായ പിഴയും ലഭിക്കും. അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്ന്. മതവികാരം വ്രണപ്പെടുത്തുന്നതോ വിവേചനമോ വിദ്വേഷമോ കാണിക്കുന്നതോ ആയ രേഖകൾ, പ്രസിദ്ധീകരണങ്ങൾ, ശബ്ദരേഖകൾ, സിനിമകൾ, ടേപ്പുകൾ, ഡിസ്കുകൾ, സോഫ്റ്റ്‌വെയർ, സ്മാർട്ട് ആപ്ലിക്കേഷനുകൾ എന്നിവ കൈവശം വയ്ക്കുകയോ കൈമാറുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുറ്റം ചെയ്യുന്നവർ നിയമപ്രകാരം ശിക്ഷിക്കപ്പെടും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)