cyber fraudവ്യാജ സമ്മാന വാഗ്ദാനങ്ങളിൽ വീഴരുത്; താമസക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ പൊലീസ്
റാസൽഖൈമ: സമ്മാന അറിയിപ്പുകളോട് ജാഗ്രതയോടെയുള്ള പ്രതികരണം അനിവാര്യമെന്ന് റാക് പൊലീസ് cyber fraud. ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ കാമ്പയിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വ്യാജ സമ്മാനങ്ങളുടെ പേരിൽ നിരവധി തട്ടിപ്പുകളാണ് നടക്കുന്നതെന്ന് അധികൃതർ ഓർമിപ്പിച്ചു. അപരിചിതരുടെ സന്ദേശങ്ങളും അവർ അയക്കുന്ന ലിങ്കുകളും അവഗണിക്കുകയാണ് സമ്മാന തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയെന്ന് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ആക്ടിങ് ഡയറക്ടർ കേണൽ ഹമദ് അബ്ദുല്ല അൽ അവാദി പറഞ്ഞു. പ്രമുഖ സ്ഥാപനങ്ങളുടെ പേരുകളിലും വ്യാജ സമ്മാന വിതരണക്കാർ ഓൺലൈനുകളിൽ വലവിരിക്കാറുണ്ട്. തട്ടിപ്പുകാരുടെ അഭ്യർഥനകളോട് പ്രതികരിക്കാതിരിക്കുന്നതാണ് ആരോഗ്യകരം. സംശയകരമായ സംഭവങ്ങൾ ശ്രദ്ധയിൽപെടുന്നവർക്ക് 901 നമ്പറിൽ വിവരം കൈമാറാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)