Posted By user Posted On

clarinase ബെൽറ്റിൽ ലഹരി ഒളിപ്പിച്ച് കടത്താൻ ശ്രമം; യുഎഇ വിമാനത്താവളത്തിൽ പ്രവാസി പിടിയിൽ

ദുബായ്∙ ബെൽറ്റിൽ ലഹരി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാളെ ‘ടാർഗെറ്റിങ് സെക്യൂരിറ്റി സിസ്റ്റം’ വഴി പിടികൂടി clarinase. ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്ത് നിന്ന് വന്ന യാത്രക്കാരനിൽ നിന്നാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ നൂതന ‘ടാർഗെറ്റിങ് സെക്യൂരിറ്റി സിസ്റ്റം’ വഴി 3.2 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. എയർപോർട്ട് സ്‌കാനിങ് ഉപകരണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അരയിൽ ധരിച്ചിരിക്കുന്ന ലോഹമല്ലാത്ത ബെൽറ്റിൽ ഒളിപ്പിച്ചാണ് ഇയാൾ രാജ്യത്തേയ്ക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. സ്വയം വിശകലനം നടത്തി കള്ളക്കടത്തുകൾ പിടികൂടാൻ വേണ്ടിയുള്ള സംവിധാനമാണ് ടാർഗെറ്റിങ് സെക്യൂരിറ്റി സിസ്റ്റം എന്ന് ദുബായ് കസ്റ്റംസ് അധികൃതർ പറഞ്ഞു. പാസഞ്ചർ ഓപറേഷൻസ് വിഭാഗത്തിൻറെ കീഴിലുള്ള മറ്റ് പരിശോധനാ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് ടാർഗെറ്റു ചെയ്യുന്ന ടീമിന്റെ പ്രവർത്തനത്തിന്റെ പ്രഫഷണലിസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഇലക്ട്രോണിക് സംവിധാനങ്ങൾ, അസാധാരണമായ മാനവ വിഭവശേഷി, ഡാറ്റ വിശകലനം എന്നിവ ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ എണ്ണം നെഗറ്റീവ് ടാർഗെറ്റിങ് സംഭവങ്ങളോടെ ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ഫലങ്ങൾ ഉറപ്പാക്കാൻ ഇതിന് സാധിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *