law കുവൈത്തിൽ അനധികൃതമായി പരസ്യബോർഡുകൾ സ്ഥാപിച്ചാൽ നടപടി; മുന്നറിയിപ്പുമായി അധികൃതർ
കുവൈത്ത് സിറ്റി: പാതയോരങ്ങളിൽ അനധികൃതമായി പരസ്യബോർഡുകളും ബാനറുകളും സ്ഥാപിച്ചാൽ കർശന law നടപടി ഉണ്ടാകും. ഇത്തരത്തിൽ സ്ഥാപിച്ച ബോർഡുകൾ അധികൃതർ നീക്കിത്തുടങ്ങി. പരസ്യ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയര്‍ സൗദ് അൽ ദബ്ബൂസ് വ്യക്തമാക്കി. പ്രധാന റോഡുകളിലേക്കുള്ള കാഴ്ച മറയ്ക്കുന്ന രീതിയിൽ പാതയോരങ്ങളിലും നടപ്പാതകളിലും കൈവരികളിലും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ അലോസരമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. പരസ്യ ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് വാണിജ്യ സ്ഥാപനങ്ങള്‍ക്കും സ്റ്റോറുകൾക്കും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ലൈസൻസ് നൽകുന്നത്. ഇസ്ലാമിക നിയമങ്ങളും ധാർമികതയും പാലിച്ചായിരിക്കണം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)