Posted By user Posted On

expat നാട്ടിൽ വച്ച് ലഹരി ഉപയോ​ഗിച്ചു, പരിശോധനയിൽ കുടുങ്ങി; പ്രവാസി മലയാളി യുവാവ് യുഎഇ ജയിലിൽ

അബുദാബി ∙നാട്ടിൽ വച്ച് ലഹരി ഉപയോ​ഗിച്ച മലയാളി യുവാവ് യുഎഇ ജയിലിൽ . എറണാകുളം സ്വദേശിയാണ്അ ബുദാബിയിൽ ജയിലിലായത്. സന്ദർശക വീസയിൽ ഈ മാസം 3നാണ് ഇദ്ദേഹം ഇവിടെയെത്തിയത്. മൂന്നാം ദിവസം തലകറങ്ങി വീണ യുവാവിന്റെ മൂത്രം ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണു ലഹരി മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. യുഎഇയിൽ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് യുവാവ് വാദിച്ചെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. ലഹരി മരുന്നിന്റെ സ്വഭാവമനുസരിച്ച് 3 മുതൽ 28 ദിവസം വരെ ശരീരത്തിൽ സാന്നിധ്യം അവശേഷിക്കാറുണ്ട്. ലഹരി മരുന്ന് ഉപയോഗത്തിന് യുഎഇയിൽ പിടിയിലായാൽ 5 വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. ലഹരി മരുന്ന് കച്ചവടക്കാരെ 25 വർഷത്തെ തടവുശിക്ഷയ്ക്കു ശേഷം നാടുകടത്തും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *