electricity bill യുഎഇയിലെ വില്ലകളിലെ വൈദ്യുതി ബില്ലിലെ തുക കണ്ട് അധികൃതർ ഞെട്ടി, വില്ലനായി സൈബർ ക്രിമിനലുകൾ, ഒടുവിൽ പൊലീസ് വലയിൽ
ഫുജൈറ: രണ്ട് വില്ലകളിൽ അസാധാരണമായ വൈദ്യുതി ബില്ലുകൾ ശ്രദ്ധയിൽപ്പെട്ട അധികൃതരുടെ അന്വേഷണം electricity bill ചെന്നെത്തിയത് സൈബർ ക്രിമിനലുകളുടെ താവളത്തിൽ. ഒരു വില്ലയിൽ 23,000 ദിർഹമിന്റെയും മറ്റൊന്നിൽ ഏതാണ്ട് സമാനമായ തുകയുടെയും ബിൽ ശ്രദ്ധയിൽപെട്ട വൈദ്യുതി വകുപ്പ് സംശയാസ്പദ സാഹചര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസിൻറെ വിശദമായ അന്വേഷണത്തിനൊടുവിൽ പത്തോളം വരുന്ന ഏഷ്യൻ വംശജർ പിടിയിലാവുകയും ചെയ്തു. ഇവരുടെ വില്ലകളിൽ നിന്നും കുറ്റകൃത്യത്തിനു ഉപയോഗിക്കുന്ന നിരവധി കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. വളരെ ആസൂത്രിതമായ രീതിയിലാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. കള്ളപ്പണം വെളുപ്പിക്കലും വമ്പൻ ലാഭം വാഗ്ദാനം ചെയ്ത് ആളുകളെ വഞ്ചിച്ച് പണം തട്ടലുമാണ് ഇവരുടെ പ്രവർത്തന രീതി. ഇതിനായി വിദേശ നമ്പറുകളിൽ നിന്നുള്ള ഫോൺകാളുകളും വ്യാജ വെബ്സൈറ്റുകളും സംഘം ഉപയോഗിക്കുന്നുണ്ട്. പിടിയിലായവർക്ക് അഞ്ചു വർഷം തടവും അഞ്ചു ദശലക്ഷം ദിർഹം പിഴയും വിധിച്ച കോടതി, ഇവരെ സ്പോൺസർ ചെയ്യുകയും വാഹനവും മറ്റ് സൗകര്യങ്ങളും ചെയ്ത കമ്പനിക്കും അഞ്ചു ദശലക്ഷം പിഴ വിധിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)