expat വിവാഹം നടക്കാനിരിക്കെ മരണം; യുഎഇയിൽ പ്രവാസി മലയാളി യുവതി കുഴഞ്ഞ് വീണ് മരിച്ചു
യുഎഇയിൽ പ്രവാസി മലയാളി യുവതി കുഴഞ്ഞ് വീണ് മരിച്ചു. തൃശൂർ സ്വദേശിനിയായ അമൃതയാണ് expat മരിച്ചത്. 23 വയസ്സായിരുന്നു. ആഗസ്തിൽ അമൃതയുടെ വിവാഹം നടക്കാനിരിക്കെ ആണ് ദാരുണ സംഭവം. ഒരാഴ്ചമുമ്പാണ് അമൃത നാട്ടിൽ നിന്നു മടങ്ങിയെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് നിഗമനം. കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടിൽ അനിലന്റെ മകൾ ആണ്. മൂന്നരപതിറ്റാണ്ടായി ഗൾഫിൽ ബിസിനസ് ചെയ്യുന്ന അനിലൻ കുടുംബസമേതം ദുബായിൽ ആണ് താമസിക്കുന്നത്. ഉല്ലേഖയാണ് മാതാവ്. ലൈഷ്, അക്ഷയ് എന്നിവർ സഹോദരങ്ങളാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)