gold smugglingഅലുമിനിയം ഫോയിലിൽ പൊടിരൂപത്തിലാക്കി ഒളിപ്പിച്ചു, കാർഗോയിൽ കടത്തിയ സ്വർണം പിടികൂടി
കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും കാർഗോയിൽ കടത്തിയ സ്വർണം പിടികൂടി. gold smuggling 206 ഗ്രാം സ്വർണമാണ് കടത്തിയത്
അലുമിനിയം ഫോയിലിൽ പൊടിരൂപത്തിലാക്കി ഒളിപ്പിച്ച സ്വർണം മലപ്പുറം സ്വദേശിനികളായ സജ്ന, സൈന എന്നിവരുടെ പേരിലാണ് പാഴ്സൽ എത്തിയത്. യുഎഇയിൽനിന്ന് അബൂബക്കർ എന്നയാളാണ് ഇത് അയച്ചത്.ഏകദേശം 11 ലക്ഷത്തിലധികം വില വരുന്ന സ്വർണമാണ് കണ്ടെത്തിയത്. ബിസ്കറ്റ്, ബദാം തുടങ്ങിയ സാധനങ്ങളാണ് പായ്ക്കറ്റിനുള്ളിൽ ഉള്ളതെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ എക്സ്റേ പരിശോധനയിൽ അലുമിനിയം ഫോയിലിൽ പൊടിരൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് നെടുമ്പാശേരിയിൽ കാർഗോയിലൂടെ കടത്തിയ സ്വർണം പിടികൂടുന്നത്. ചൊവ്വാഴ്ച 60 ഗ്രാം സ്വർണാണ് പിടികൂടിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)