Posted By user Posted On

jewellery യുഎഇയിൽ നിന്ന് ബലിപെരുന്നാളിന് സ്വർണം വാങ്ങാം, നേടാം ഒരു ലക്ഷം ദിർഹം മൂല്യമുള്ള ജ്വല്ലറി വൗച്ചർ

ദുബായ് സമ്മർ സർപ്രൈസസിന്റെ ഭാ​ഗമായി ​’ഗ്ലിറ്ററിങ് സർപ്രൈസസ്’ ക്യാംപെയ്ൻ അവതരിപ്പിച്ച് ദുബായ് ജ്വല്ലറി ​ഗ്രൂപ്പ് jewellery. സിറ്റി ഓഫ് ​ഗോൾഡ് ​ഗ്ലിറ്ററിങ് സർപ്രൈസസ് എന്ന പേരിലുള്ള ക്യാംപെയ്നിൽ 1000 ദിർഹത്തിന് മുകളിലുള്ള പർച്ചേസുകൾക്ക് 5000 ദിർഹം ജ്വല്ലറി വൗച്ചറുകൾ ലഭിക്കും. 20 ഭാ​ഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വിലമതിക്കുന്ന ജ്വല്ലറിയും നേടാൻ അവസരമുണ്ട്. ജൂൺ 20 മുതൽ ജൂലൈ 23 വരെ സ്വർണം, ഡയമണ്ട്, പേൾ പർച്ചേസുകളിൽ മികച്ച ഡീലുകൾ നേടാം. ഇത്തവണത്തെ 180 സ്റ്റോറുകളിലൂടെ 65 ജ്വല്ലറി ബ്രാൻഡുകളാണ് ക്യാംപെയ്നിൽ പങ്കെടുക്കുന്നത്. എല്ലാ ഉപയോക്താക്കൾക്കും പ്രിയപ്പെട്ട ജ്വല്ലറി എക്സ്പീരിയൻസ് ആയിരിക്കും ​ഗ്ലിറ്ററിങ് സർപ്രൈസസ് ക്യാംപെയ്ൻ എന്ന ദുബായ് ജ്വല്ലറി ​ഗ്രൂപ്പ് ബോർഡ് അം​ഗം ലൈല സുഹൈൽ പറഞ്ഞു. ജ്വല്ലറികളുടെ പട്ടികയും ഓഫറുകളും അറിയാൻ സന്ദർശിക്കാവുന്നതാണ് – http://dubaicityofgold.com/. ഈദുൽ അദ്ഹ കാലത്താണ് ഇത്തവണ ഓഫറുകൾ എന്ന പ്രത്യേകതയുമുണ്ട്. പ്രധാനപ്പെട്ട പ്രമോഷനുകൾ ചുവടെ:

തെരഞ്ഞെടുത്ത സ്റ്റോറുകളിൽ ഡയമണ്ട്, പേൾ ജ്വല്ലറികൾക്ക് 50 ശതമാനം വരെ കിഴിവ്. ​
ഗോൾഡ് ജ്വല്ലറി പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവ്.
ഓരോ പർച്ചേസിനും ഒപ്പം സമ്മാനങ്ങൾ

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *