accident യുഎഇയിൽ മോട്ടർ സൈക്കിൾ, ഇ-സ്കൂട്ടർ, ഇ–ബൈക്ക്, സൈക്കിൾ അപകടങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്
അബുദാബി∙ യുഎഇയിൽ മോട്ടർ സൈക്കിൾ, ഇ-സ്കൂട്ടർ, ഇ–ബൈക്ക്, സൈക്കിൾ അപകടങ്ങളും മരണങ്ങളും accident വർധിക്കുന്നു. ഹ്രസ്വദൂര യാത്രയ്ക്കും ബസ് സ്റ്റേഷൻ, ഷോപ്പിങ് മാൾ, താമസ കെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്കു പോകാനും തിരിച്ചുവരാനും സാധനങ്ങൾ ഡെലിവറി ചെയ്യാനും ഇ–സ്കൂട്ടർ, മോട്ടർ സൈക്കിൾ, ഇ–ബൈക്ക് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നു റോഡ് സേഫ്റ്റി യുഎഇ എംഡി തോമസ് എഡൽമാൻ പറഞ്ഞു. കഴിഞ്ഞ വർഷം 728 ഇ–സ്കൂട്ടർ അപകടങ്ങളിൽ 53 പേർ മരിച്ചു. 965 പേർക്കു പരുക്കേറ്റു. 605 മോട്ടർസൈക്കിൾ അപകടത്തിൽ 45 പേർ മരിച്ചു. 819 പേർക്കു പരുക്കേറ്റു. സൈക്കിൾ അപകടത്തിൽ 7 പേരാണ് 2022ൽ മരിച്ചത്. 105 പേർക്കു പരുക്കേറ്റു. ഇ– ബൈക്ക് അപകടത്തിൽ 41 പേർക്ക് പരുക്കേറ്റു. അതിവേഗ പാതയിലൂടെ ഇത്തരം വാഹനം ഓടിക്കരുത് എന്നാണ് അധികൃതർ നൽകുന്ന നിർദേശം. റോഡുകളിൽ വലതുവശം ചേർന്നാകണം യാത്ര. സ്കൂട്ടറിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ. നിയമ ലംഘകർക്ക് 200 മുതൽ 500 ദിർഹം പിഴയുണ്ടാകും എന്നും മുന്നറിയിപ്പുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)