expat ഗൃഹപ്രവേശത്തിന് പോകാനിരിക്കെ അന്ത്യം; യുഎഇയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
ഉമ്മുൽഖുവൈൻ∙ ഉമ്മുൽഖുവൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മരക്കുളം expat അടുത്തല സ്വദേശി മരുത്തിക്കാട് കിഴക്കുംകര വീട്ടിൽ അജികുമാർ മരിച്ചത്. 47 വയസ്സായിരുന്നു. പുതിയ വ്യവസായ മേഖലയിലെ താമസിക്കുന്ന മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 19 വർഷമായി അജികുമാർ പ്രവാസിയാണ്. നാലുവർഷം ബഹ്റൈനിൽ ആയിരുന്നു. ഉമ്മുൽഖുവൈനിലെ കമ്പനിമാറി അബുദാബിയിലെ ആദ്യംജോലിചെയ്ത കമ്പനിയിലേയ്ക്ക് മാറാനുള്ള തയ്യാറെടുപ്പിനെയാണ് മരണം. സംഭവം കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആന്ധ്ര സ്വദേശി ഭാസ്‌കർ റാവു (37)വിനെ പൊലീസ് പിടികൂടിയെന്നാണ് വിവരം. നാലുദിവസം മുൻപ് ഭാസ്‌കർ റാവുവുമായുള്ള വാക്കുതർക്കത്തിനിടെയുണ്ടായ കയ്യേറ്റത്തിൽ മരിച്ചതായാണ് പ്രാഥമികവിവരം. ഉമ്മുൽഖുവൈനിൽ ഒരേകമ്പനിയിൽ ജോലിചെയ്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. അതേസമയം നിർമാണം പൂർത്തിയായി വീടിന്റെ ഗൃഹപ്രവേശം ഓണത്തിന് നടത്താൻ തീരുമാനിച്ചിരുന്നു.അതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. നിയമ നടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.പരേതരായ കുഞ്ഞാപ്പിയുടെയും എൽസിയുടെയും മകനാണ്. ഭാര്യ: ശ്രീദേവി, മക്കൾ: നദാലിയ (പ്ലസ് വൺ വിദ്യാർഥിനി), നികിത (ഗ്രേഡ് നാല്).
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)