ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ; കുവൈത്തിൽ അഞ്ച് കുട്ടികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിൽ കർശനമായ ട്രാഫിക്ക്, സുരക്ഷാ പരിശോധനകൾ തുടർന്ന് പൊതു സുരക്ഷാ വിഭാഗം. ട്രാഫിക്ക് നിയമം ലംഘിച്ച് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത അഞ്ച് പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചു. കൂടാതെ, ഗതാഗത നിയമം ലംഘിച്ച അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡിറ്റൻഷൻ ഗാരേജിലേക്ക് മാറ്റുകയും ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)