ബലിപെരുന്നാൾ: കുവൈത്തിൽ ആടുവില കുതിച്ചുയരുന്നു
കുവൈത്ത് സിറ്റി: ബലിപെരുന്നാൾ എത്തിയതോടെ രാജ്യത്ത് ആടുവില കുതിച്ചുയരുന്നു. ബലി അറുക്കുന്നതിനായി നിരവധി പേർ മൃഗങ്ങളെ വാങ്ങുന്നതാണ് വില കൂടാൻ കാരണം. വിപണിയിൽ ഒരു ആടിന് 110 മുതൽ 200 ദീനാർ വരെയാണ് വില.
ഇറാനിൽനിന്നും ആസ്ട്രേലിയയിൽനിന്നും ആടുകള്‍ എത്താത്തതാണ് വിലവർധനക്ക് കാരണം. നേരത്തേ ബലിപെരുന്നാളിനോടനുബന്ധിച്ച് ആടുവിപണിയിലെ ആവശ്യം കണക്കിലെടുത്ത് സിറിയ, ജോര്ഡൻ എന്നിവിടങ്ങളിൽനിന്ന് ആടുകളെ ഇറക്കുമതി ചെയ്തിരുന്നു. പ്രാദേശികമായി വളർത്തുന്ന അൽ നുഐമി, അൽ മൊഹാജെൻ എന്നീ ഇനങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്. ജോർഡനിൽനിന്നുള്ള അൽ ഷിഫാലി ഇനങ്ങള്‍ക്കും മാര്‍ക്കറ്റില്‍ ആവശ്യക്കാരുണ്ട്.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)