പെരുന്നാൾ അവധി ദിനങ്ങളിൽ അബുദാബിയിൽ പാർക്കിങ്ങും ടോളും സൗജന്യം
അബുദാബി∙ ബലിപെരുന്നാൾ അവധി ദിനങ്ങളിൽ അബുദാബിയിൽ പാർക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഇന്നു പുലർച്ചെ മുതൽ ജൂലൈ 1 രാവിലെ 7.59 വരെയായിരിക്കും സൗജന്യം.
ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അടച്ചിടും. ജൂലൈ 3നായിരിക്കും ഓഫിസുകൾ തുറന്നു പ്രവർത്തിക്കുക. മുസഫ എം–18ലെ പാർക്കിങും സൗജന്യമായിരിക്കുമെന്ന് നഗരസഭ, ഗതാഗത വിഭാഗം അറിയിച്ചു. റസിഡൻഷ്യൽ പാർക്കിങ് മേഖലകളിൽ രാത്രി 9 മുതൽ രാവിലെ 8 വരെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും ഓർമിപ്പിച്ചു.
ജൂലൈ 1 മുതലായിരിക്കും ടോൾ പുനരാരംഭിക്കുക. രാവിലെ 7–9 വരെയും വൈകിട്ട് 5–7 വരെയും മാത്രമേ ടോൾ ഈടാക്കൂ. ദർബ് ആപ്പിൽ റജിസ്റ്റർ ചെയ്യാതെ ടോൾ ഗേറ്റ് കടന്നാൽ പിഴ ചുമത്തും. പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് പൊതുഗതാഗത ബസ് സേവനം വിപുലപ്പെടുത്തി.
തിരക്കേറിയ ഭാഗങ്ങളിലേക്ക് കൂടുതൽ ബസുകളും ടാക്സികളും വിന്യസിച്ചിട്ടുണ്ട്. എക്സ്പ്രസ് ബസുകളുടെ സമയം രാവിലെ 6 മുതൽ രാത്രി 11 വരെയാക്കി. വിവരങ്ങൾക്ക് www.itc.gov.ae വെബ്സൈറ്റിലെ 800 850 ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടാം. ടാക്സി സേവനങ്ങൾക്ക് 600 535353 നമ്പറിലാണ് വിളിക്കേണ്ടത്.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)