കുവൈറ്റിലെ ഗസാലി പാലത്തിലെ ട്രക്കിന്റെതീപിടുത്തം; ഡീസൽ കടത്തെന്ന് അന്വേഷണം
കുവൈത്ത് സിറ്റി: അൽ ഗസാലി പാലത്തിൽ വച്ച് ഇന്നലെ വൈകിട്ട് ഡീസൽ നിറച്ച ട്രക്കിന് തീപിടിച്ചു. തുറമുഖം വഴി വിദേശത്ത് കടത്താനായി കൊണ്ട് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്യുന്നുണ്ട്. കടത്തൽ സംഘത്തിന്റെ നെറ്റ്‍വർക്കിനെ കുറിച്ച് അറിയാനും അവരെ എങ്ങനെ നേരിടാം, ആരാണ് അവരുമായി സഹകരിക്കുന്നത് തുടങ്ങിയ വിവരങ്ങൾ ഡ്രൈവറിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
കള്ളക്കടത്ത് മാഫിയയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഡീസൽ, ഓയിൽ ഡെറിവേറ്റീവുകൾ കടത്തുന്നതും വിൽക്കുന്നതും നിയമപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണ്. കാരണം ഇത് രാജ്യത്തിന്റെ ദേശീയ സുരക്ഷയെ തന്നെയാണ് ബാധിക്കുന്നത്. എല്ലാ തുറമുഖങ്ങളിലൂടെയും കള്ളക്കടത്ത് തടയാൻ കർശനമായ സംവിധാനം ഏർപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അതോറിറ്റികശളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, അഗ്നിശമന സേനയുടെ കൃത്യമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. മണിക്കൂറുകളോളം തീപിടുത്തത്തെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)