fire force യുഎഇയിൽ മലയാളികളുടെ കാർ കത്തി നശിച്ചു; ഒഴിവായത് വൻ ദുരന്തം
ഷാർജ: ഷാർജ പള്ളിയുടെ എതിർ വശത്ത് മലീഹാ റോഡിൽ ഒമാനിലേക്ക് പോവുകയായിരുന്ന മലയാളികളുടെ fire force കാർ കത്തി നശിച്ചു. കാറിന്റെ വേഗത കുറയുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ യന്ത്രഭാഗം തുറന്ന് പരിശോധിച്ചപ്പോൾ തീ ഉയരുന്നുണ്ടെന്ന് മനസ്സിലാക്കുകയും ഉടൻ യാത്രാ രേഖകളുമായി കാറിൽ നിന്നും മൂവരും ഇറങ്ങിയതിനാൽ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. വാഹനം ഓടിച്ച വടകര വില്യാപ്പള്ളി സ്വദേശി ഫഹദ് സികെയുടെ സമയോചിതമായ ഇടപെടലാണ് വൻ അപകടം വഴിമാറിയത്. മിനുറ്റുകൾക്കകം കാർ പൂർണമായും കത്തിയമർന്നു. കച്ചവട ആവശ്യാർഥം ഒമാനിൽ നിന്നും ദുബൈയിലേക്ക് വന്നതായിരുന്നു മൂന്ന് പേർ അടങ്ങുന്ന മലയാളികളായ യാത്രാ സംഘം. വിവരമറിഞ്ഞ് അഗ്നിശമന വിഭാഗം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സിയൂഹ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. തുടർ നടപടികൾ പുരോഗമിക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)