പെരുന്നാൾ ദിവസവും പ്രവാസികൾക്ക് പണികൊടുത്ത് എയർ ഇന്ത്യ; കൃത്യസമയത്ത് നാട്ടിലെത്താനാകാതെ വലഞ്ഞ് യാത്രക്കാർ
അബൂദബി: പെരുന്നാൾദിനത്തിലും കൃത്യസമയത്തിന് നാട്ടിലെത്താനാവാതെ പ്രവാസികൾ. അബൂദബി-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് ഇന്നലെ നാലു മണിക്കൂറോളമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. ഉച്ചക്ക് ഒന്നേകാലിന് യാത്ര ആരംഭിക്കേണ്ട ൈഫ്ലറ്റിൽ കൃത്യസമയത്തുതന്നെ ബോർഡിങ് പൂർത്തിയാക്കി എല്ലാവരെയും കയറ്റിയിരുത്തി. കൈക്കുഞ്ഞുങ്ങളും വൃദ്ധരുമടക്കം നിരവധി പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. എന്നാൽ, സാങ്കേതിക പ്രശ്നമെന്ന് പറഞ്ഞ് യാത്ര നീട്ടുകയായിരുന്നു. ൈഫ്ലറ്റിൽ കൊടുംചൂടിലാണ് ഇരുത്തിയതെന്നും എ.സിയോ മറ്റു സൗകര്യങ്ങളോ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഒരുക്കിയില്ലെന്നും യാത്രക്കാർ ആരോപിച്ചു. നാലു മണിക്കൂറോളമാണ് ഇത്തരത്തിൽ ൈഫ്ലറ്റിനുള്ളിൽ യാത്രക്കാരെ ഇരുത്തിയത്. ഉച്ചക്ക് ഒന്നേകാലിന് പുറപ്പെട്ട് 6.40ന് കണ്ണൂരിലെത്തേണ്ട ൈഫ്ലറ്റാണ്. പ്രശ്നങ്ങൾ പരിഹരിച്ച് വൈകീട്ട് 5.17നാണ് പറന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)