
purimഅവധി ദിവസങ്ങൾ ഇനി ആഘോഷപൂർണ്ണമാക്കാം; യുഎഇയിൽ ‘സമ്മർ റഷി’ൻറെ രണ്ടാമത് സീസൺ പ്രഖ്യാപിച്ചു
ദുബൈ: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി ‘സമ്മർ റഷി’ൻറെ രണ്ടാമത് സീസൺ purim പ്രഖ്യാപിച്ചു. അൽ മംസർ ബീച്ച് പാർക്കിലാണ് ജൂലൈ ഒമ്പതു വരെ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള സൗകര്യം, നീന്തൽക്കുളങ്ങൾ, വാട്ടർ ഗെയിമുകൾ, കുട്ടികളുടെ വിനോദ പരിപാടികൾ എന്നിവക്ക് പുറമെ വേനൽക്കാലത്ത് അനുയോജ്യമായ നിരവധി വിനോദ പരിപാടികളും അവതരിപ്പിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റിയുടെ പൊതുപാർക്കുകളുടെ ചുമതലയുള്ള അഹമ്മദ് അൽ അൽസറൂണി പറഞ്ഞു. ഹോട്ടലുകളിൽ വൈവിധ്യമാർന്ന ഭക്ഷണ, പാനീയങ്ങളുടെ വിപുലമായ ശേഖരം തന്നെയുണ്ടാകും. ആകർഷകമായ ലൊക്കേഷനുകൾ, ഫോട്ടോ സെഷനുകൾ എന്നിവക്കൊപ്പം വിനോദ പരിപാടികളും സന്ദർശകർക്കായി ബീച്ചിൽ പരേഡും പരിപാടിയിൽ അവതരിപ്പിക്കും. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ദിവസം ഉൾപ്പെടെ പ്രവൃത്തിദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഒമ്പതു വരെയും എല്ലാ സന്ദർശകർക്കുംവേണ്ടി വാരാന്ത്യങ്ങളിൽ ഉച്ച ഒന്നു മുതൽ 10 വരെയും പരിപാടി നടക്കും. ദുബൈയിലെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നാണ് അൽ മംസർ പാർക്ക്. 99 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാർക്കിൽ വിനോദത്തിനായി നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)