expat പെരുന്നാൾ അവധി ആഘോഷിക്കാൻ യുഎഇയിൽ നിന്ന് ഒമാനിലെത്തിയ പ്രവാസി മലയാളി മുങ്ങിമരിച്ചു
മസ്‍കത്ത്: പെരുുന്നാൾ അവധി ആഘോഷിക്കാൻ യുഎഇയിൽ നിന്ന് ഒമാനിലെത്തിയ പ്രവാസി മലയാളി യുവാവ് മുങ്ങിമരിച്ചു. expat തൃശൂർ കരൂപടന്ന സ്വദേശി ചാണേലി പറമ്പിൽ സാദിഖ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു, സലാലയിലെ വാദി ദർബാത്തിൽ ആണ് ഇദ്ദേഹം മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ദുബൈ ജബൽ അലിയിലെ കാർഗോ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന സാദിഖ്, അബുദാബിയിലുള്ള ബന്ധുക്കൾക്കൊപ്പമാണ് സലാലയിൽ എത്തിയത്. വാദി ദർബാത്തിലെ ജലാശയത്തിൽ നീന്താൻ ശ്രമിക്കവെ ചെളിയിൽ പൂണ്ട് കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് ഒമാൻ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റിയിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി സാദിഖിനെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)