flight മുൻചക്രം തകരാറിലായി, എമർജൻസി ലാൻറിംഗിനിടെ ‘മൂക്ക് കുത്തി’ വിമാനം
ന്യൂയോർക്ക്: മുൻചക്രം പ്രവർത്തനരഹിതമായതോടെ അടിയന്തര ലാൻഡിങ് നടത്തി ഡെൽറ്റ എയർലൈൻസിന്റെ flight ബോയിങ് 717 വിമാനം. യു.എസിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ഡെൽറ്റ ഫ്ലൈറ്റ് 1092 അറ്റ്ലാൻറയിൽ നിന്ന് ഇന്നലെ രാവിലെ 7.25 നാണ് പുറപ്പെട്ടത്. രാവിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങേണ്ടതായിരുന്നു. എന്നാൽ, വിമാനത്തിൻറെ എമർജൻസി ലാൻറിംഗ് ഗിയറുകൾ കൃത്യമായി പ്രവർത്തിച്ചില്ല. ഇതേതുടർന്ന് റെൺവേയിലൂടെ തെന്നിനീങ്ങിയ വിമാനത്തിൻറെ മുൻഭാഗം നിലത്തിടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സമയം വിമാനത്തിൽ 100 ഓളം യാത്രക്കാരുണ്ടായിരുന്നതായി ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്തു. ആർക്കും പരിക്കുകളില്ല. റൺവേയിൽ നിന്ന് വിമാനം മാറ്റുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലെ റൺവേ അടച്ചതായി അധികൃതർ അറിയിച്ചു. ഇത്തരം സാഹചര്യങ്ങൾ സുരക്ഷിതമായി കെെകാര്യം ചെയ്യുന്നതിന് ജീവനക്കാർക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് എയർലെെൻസ് അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)