വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, 300 പേരിൽ നിന്ന് തട്ടിയെടുത്തത് കോടികൾ; പ്രതികൾ പിടിയിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭീമമായ തുക തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയിലായി. തട്ടിപ്പ് കേസിൽ ഒളിവിൽ പോയ ഹരിപ്പാട് സ്വദേശി സുനിത, തോട്ടപ്പള്ളി സ്വദേശി ജസ്റ്റിൻ സേവ്യർ എന്നിവരെ മഹാരാഷ്ട്രയിൽനിന്നാണ് കൊല്ലം ശക്തിക്കുളങ്ങര പൊലീസ് പിടികൂടിയത്. 300 ലധികം പേരെ വഞ്ചിച്ച് ഒന്നരക്കോടിയോളമാണ് തട്ടിയെടുത്തത്. വള്ളിക്കീഴ് ജംഗ്ഷനിലെ ജിഡിജിഎച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ പൊലീസിനെ സമീപിച്ചു. ഇതോടെ സുനിതയും ജസ്റ്റിനും ഒളിവിൽ പോയി. പ്രതികൾ കേരളം വിട്ടെന്ന് മനസിലാക്കിയ ശക്തിക്കുളങ്ങര പൊലീസ് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വല വിരിച്ചു.
ഇതിനൊടുവിലാണ് നാഗ്പൂരിന് സമീപമുള്ള ചന്ദ്രപൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇവർ പിടിയിലായത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)