
യുഎഇയിൽ നിന്നും ഒമാനിലേക്ക് പോയ തൃശ്ശൂർ സ്വദേശി സലാലയിലെ വാദി ദർബാത്തിൽ മുങ്ങിമരിച്ചു
യുഎഇയിൽ നിന്നും ഒമാനിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാനായി പോയ തൃശ്ശൂർ സ്വദേശി സലാലയിലെ വാദി ദർബാത്തിൽ മുങ്ങിമരിച്ചു.
തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖാണ് (29) മരിച്ചത്. ഇന്നലെ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. വാദി ദർബാത്തിൽ നീന്തുമ്പോൾ ചളിയില്‍ പൂണ്ടുപോവുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലൻസ് അംഗങ്ങൾ ഉടന്‍ സ്ഥലത്തെത്തി കരക്ക് കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുബായ് ജബല്‍ അലിയിലെ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്ന സാദിഖ് അബുദാബിയിലുള്ള ബന്ധുക്കളോടൊപ്പമാണ് സലാലയിലെത്തിയത്. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)