visa യുഎഇയിൽ സന്ദർശകരുടെ എണ്ണം കുത്തനെ കൂടി; കാരണം ഇതാണ്
ദുബായ്∙ യുഎഇയിൽ സന്ദർശകരുടെ എണ്ണം കുത്തനെ കൂടി. 90 ദിവസത്തേക്കുള്ള വീസ പുനരാരംഭിച്ചതോടെയാണിത് visa. യുഎഇയിൽ വേനൽ അവധിക്കാലമായിട്ടും (ഓഫ് സീസൺ) നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്.നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതും യുഎഇയിലേക്കുള്ള ജനങ്ങളുടെ വരവു കൂട്ടാൻ സഹായിച്ചു. 48 മണിക്കൂർ, 94 മണിക്കൂർ, 30, 60, 90 ദിവസ കാലാവധിയുള്ള വീസയുമുണ്ട്. ഇതിനു പുറമേ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും. ജിഡിആർഎഫ് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ആമർ സെന്ററിലോ അപേക്ഷിക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)