ഷാർജയിൽ ലൈസൻസ് 4 മാസത്തിനകം പുതുക്കിയാൽ 50% പിഴയിളവ്, അറിയാം ഇക്കാര്യങ്ങള്‍
ഷാർജ∙ കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുന്നവർക്ക് പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ. ഈ മാസം 10 മുതൽ 4 മാസത്തിനകം ലൈസൻസ് പുതുക്കുന്നവർക്കാണ് ആനുകൂല്യം.
ഷാർജ ഉപ ഭരണാധികാരിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സംരംഭകരുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും വിപണി വളർച്ച ത്വരിതപ്പെടുത്താനും സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)