Posted By user Posted On

കുവൈറ്റിൽ താമസനിയമലംഘനം നടത്തിയ 2695 പ്രവാസികളെ നാടുകടത്തി

കുവൈറ്റിൽ നിയമലംഘകരെ പിടികൂടുന്നതിന്റെ ഭാഗമായി പരിശോധന കർശ്ശനമാക്കി അധികൃതർ. പിടികൂടുന്നവരെ നാടുകടത്തുന്നതിനുള്ള കർശ്ശന നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ഒൻപത് മാസത്തിനിടെ താമസനിയമം ലംഘിച്ചതിന് 2695 പ്രവാസികളെ നാടുകടത്തിയതായാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ. 2022 സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ 2023 മേ​യ് 30 വ​രെ​യു​ള്ള കാ​ല​യ​ള​വിലാണ് നാടുകടത്തിയതെന്ന് പൊ​തു സു​ര​ക്ഷാ വി​ഭാ​ഗം പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​കൾ സൂചിപ്പിക്കുന്നു. ​ കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *