അജ്മാനിലെ പൊതുഗതാഗതം ഈദ് അവധിയിൽ ഉപയോഗപ്പെടുത്തിയത് അഞ്ചു ലക്ഷം പേർ
അജ്മാനിൽ ഈദ് അവധിക്കാലത്ത് പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് അഞ്ചുലക്ഷം പേരെന്ന് അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. കൂടാതെ ഈക്കാലയളവിൽ അതോറിറ്റിയുടെ പൊതുഗതാഗത സംവിധാനത്തിൽ 35 ശതമാനം വർദ്ധനയുണ്ടായി. ഈദ് അവധിക്കാലത്ത് ബസ് ഉപയോക്താക്കളുടെ എണ്ണം 57,206 ആയി ഉയർന്നിരുന്നു. തിരക്ക് കുറയ്ക്കുന്നതിനും, ഗതാഗത മാര്ഗങ്ങള്ക്കുള്ള വർദ്ധിച്ച ആവശ്യം നടപ്പിലാക്കുന്നതിനായി പദ്ധതികൾ നടപ്പിലാക്കുമെന്നും അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഒമർ മുഹമ്മദ് ലൂത്ത പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിലേക്ക് യാത്ര സുഗമമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)