beachഇനി സ്ത്രീകൾക്ക് മാത്രമായി മൂന്ന് ബീച്ചുകൾ ഒരുക്കാൻ നിര്‍ദേശിച്ച് ഷാര്‍ജ ഭരണാധികാരി
ഷാർജയിൽ സ്ത്രീകൾക്ക് മാത്രമായി മൂന്ന് ബീച്ചുകൾ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു.
അൽ ഹംരിയ ബീച്ചിന്റെ ഒരു ഭാഗം സ്ത്രീകൾക്കായി നീക്കിവയ്ക്കാനും കൽബയിലും ഖോർഫക്കാനിലും സ്ത്രീകൾക്കായി രണ്ട് ബീച്ചുകൾ പൂർത്തിയാക്കാനുമാണ് ഷാർജ ഭരണാധികാരി നിർദ്ദേശിച്ചിരിക്കുന്നത്. അൽ മദാമിലെ “Buried Village” സംരക്ഷിച്ച് സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഒരുക്കാനും ഷെയ്ഖ് സുൽത്താൻ നിർദ്ദേശിച്ചു. ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി സംപ്രേക്ഷണം ചെയ്ത “ഡയറക്ട് ലൈൻ” പ്രോഗ്രാമിലാണ് ഷാർജ ഭരണാധികാരി ഈ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്.
ഷാർജ സർക്കാർ ജീവനക്കാർക്കുള്ള ഭവന വായ്പയുടെ ഗഡുക്കളായി അടയ്ക്കുന്നതിനുള്ള ഗ്രാന്റിൽ ഷാർജ പോലീസ് ജനറൽ കമാൻഡ് , ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ജീവനക്കാരെ ഉൾപ്പെടുത്താനും അദ്ദേഹം ഉത്തരവിട്ടു.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)