
ഷാർജയിൽ ഈദ് അവധിദിനങ്ങളിൽ നടന്നത് 822 ചെറിയ അപകടങ്ങൾ
ഷാർജയിൽ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ റിപ്പോർട്ട് ചെയ്തത് 822 ചെറിയ വാഹനാപകടങ്ങൾ. പെരുന്നാളിന്റെ തലേ ദിവസമായ ജൂൺ 27നാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായതെന്ന് റാഫിദ് ഓട്ടോമോട്ടീവ് സെലൂഷൻസ് സി.ഇ.ഒ സലീം അൽ മിദ്ഫ അറിയിച്ചു. ഇവയിൽ 711 അപകടങ്ങൾ നഗരത്തിലെ റോഡുകളിൽ നിയമിച്ച പൊലീസ് പട്രോളിങ് ഉദ്യോഗസ്ഥർ റെക്കോഡ് ചെയ്തതും 93 എണ്ണം റാഫിദ് ആപ്ലിക്കേഷൻ വഴി രേഖപ്പെടുത്തപ്പെട്ടതുമാണ്. 18 എണ്ണം അജ്ഞാതരായ ആളുകൾ റിപ്പോർട്ട് ചെയ്തതാണ്. അശ്രദ്ധ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചത്, വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതിരുന്നത്, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിശ്ചയിച്ച റൂട്ടുകൾ ഉപയോഗിക്കാതിരുന്നത് എന്നിങ്ങനെ വിവിധ കാരണങ്ങളാണ് അപകടത്തിനുള്ളതെന്നും അധികൃതർ വിലയിരുത്തി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)