Posted By user Posted On

ടിക്കറ്റ് തുക തിരികെ നൽകാതെ ഗോ ഫസ്റ്റ് എയർ; പ്രതിസന്ധിയിലായി പ്രവാസികൾ

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസ് നിർത്തിയ ഗോ ഫസ്റ്റ് എയർ വിമാനത്തിൽ ടിക്കറ്റ് എടുത്ത പ്രവാസികളുടെ പണം ഇതുവരെ തിരികെ കിട്ടിയില്ല. ഇതോടെ മലയാളികളടക്കം നിരവധി പ്രവാസികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നാലും അഞ്ചും പേരടങ്ങുന്ന ഒന്നിച്ചു യാത്ര ചെയ്യാൻ ടിക്കറ്റെടുത്ത കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ടിക്കറ്റെടുത്തവരാണ് ആശങ്കയിൽ കഴിയുന്നത്. ജൂൺ 30ന് പ്രശ്നങ്ങൾ തീർന്ന് ഗോ ഫസ്റ്റ് എയർ പുനരാരംഭിക്കുമെന്നും വൈകാതെ പണം തിരിച്ചുനൽകുമെന്നുമായിരുന്നു അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. ഈ മാസം ആറ് വരെയാണ് സർവീസ് റദ്ദാക്കിയതെന്ന് പിന്നീട് ട്വീറ്റ് ചെയ്തു. ഏറ്റവുമൊടുവിൽ 10 വരെയെന്നും അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *