
യുഎഇയിൽ 2024 ലെ അവധി ദിനങ്ങൾ ഏതെല്ലാം എന്നറിയാൻ ..
ജ്യോതിശാസ്ത്ര പ്രകാരം; അടുത്ത വർഷം മാർച്ച് 11 തിങ്കളാഴ്ചയാണ് റമദാൻ ആരംഭിക്കുന്നത്. ഇത് 30 ദിവസം നീണ്ടുനിൽക്കാനാണ് സാധ്യത. 2024 ലെ റമദാൻ, ഈദ് അൽ ഫിത്തർ, ഈദ് അൽ അദ്ഹ എന്നിവയുടെ തീയതികൾ പ്രഖ്യാപിച്ചു. ഈദ് അൽ ഫിത്തർ ഏപ്രിൽ 10 ബുധനാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, യുഎഇയിലെ ജീവനക്കാർക്ക് സാധാരണ റമദാൻ 29 മുതൽ ശവ്വാൽ 3 വരെ അവധി ലഭിക്കും. ഈദ് അൽ അദ്ഹയുടെ തീയതി ജൂൺ 17 തിങ്കളാഴ്ച ആയിരിക്കും. ജ്യോതിശാസ്ത്രപ്രകാരമുള്ള കണക്കുകൂട്ടലുകളും ചന്ദ്രക്കാഴ്ചകളും പരസ്പര വിരുദ്ധമല്ലെന്നും ഇസ്ലാമിക കലണ്ടർ നിർണയിക്കുമ്പോൾ അവ ഒരുമിച്ച് ഉപയോഗിക്കുമെന്നും ഒരു വിദഗ്ധൻ മാധ്യമങ്ങളോട് പറഞ്ഞു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)