
ദുബായിൽ വാഹനത്തിന് തീപിടിച്ചു…
ദുബായ് : വാഹനത്തിന് തീപിടിച്ചു. ദുബായിൽ നിന്നും ഷാര്‍ജയിലേക്ക് പോകുന്ന ദിശയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പ്രധാന റോഡിലാണ് തീപിടുത്തമുണ്ടായത്. റോഡില്‍ ഒരു വാഹനത്തിന് തീപിടിച്ചതായി ദുബായ് പോലീസ് അറിയിച്ചു. അടിയന്തര സേവനങ്ങള്‍ സംഭവസ്ഥലത്ത് ഉണ്ടെന്നും, സാഹചര്യം സജീവമായി കൈകാര്യം ചെയ്യുന്നതായും ദുബായ് പോലീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് അഭ്യര്‍ത്ഥിച്ചു. സംഭവത്തിൽ കൂടുതൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)