Posted By user Posted On

യുഎഇയിലെ പെർഫ്യൂം പ്ലാന്റിൽ വൻ തീപിടിത്തം

യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ തിങ്കളാഴ്ച ഉച്ചയോടെ പെർഫ്യൂം പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായി. നാല് എമിറേറ്റുകളിൽ നിന്നുള്ള സിവിൽ ഡിഫൻസ് സേനയെത്തിയാണ് തീ അണച്ചത്. റാസൽഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റുകളിലെ അഗ്നിശമന സേനാംഗങ്ങൾ ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ് ടീമിനൊപ്പം ചേർന്നു. ഉമ്മുൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിലെ അഗ്നിബാധയെ ചെറുക്കുന്ന എമിറേറ്റിലെ സിവിൽ ഡിഫൻസ് ടീമുകളുടെ ശ്രമങ്ങളെ ഉമ്മുൽ ഖുവൈനിലെ കിരീടാവകാശി ഷെയ്ഖ് റാഷിദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല അഭിനന്ദിച്ചു. റാസൽഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലെ സിവിൽ ഡിഫൻസ് വകുപ്പുകളുടെ ദ്രുതഗതിയിലുള്ള പ്രവർത്തനത്തെയും ഉമ്മുൽ ഖുവൈനിലെ കിരീടാവകാശി അഭിനന്ദിച്ചു. ഉമ്മുൽ ഖൈവൈൻ എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല, ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഡോ സലേം ഹമദ് ബിൻ ഹംദ എന്നിവരോടൊപ്പം പ്രദേശം സന്ദർശിച്ചപ്പോഴാണ് കിരീടാവകാശി പ്രസ്താവന നടത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *